അടൂർ ഗോപാലകൃഷ്ണൻ കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം  രാജി വച്ചു


JANUARY 31, 2023, 1:19 PM IST

തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തു നിന്ന് അടൂർ ഗോപാലകൃഷ്ണൻ രാജി വച്ചു.

 നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്.

അതേസമയം, രാജിയിൽ നിന്ന്അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കം സർക്കാർ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.

കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരതിനെ തുടർന്ന് സിനിമ മേഖലയിൽ നിന്നടക്കം അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനം ഉയർന്നിരുന്നു. കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെ തന്നെ അടൂർ ഗോപാലകൃഷ്ണൻ രാജിവയ്ക്കാൻ ആലോചിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. പക്ഷെ ഇതിന് വഴങ്ങാതെയാണ് അടൂർ ഗോപാലകൃഷ്ണൻ രാജി തീരുമാനത്തിൽ ഉറച്ചു നിന്നത്

Other News