തെളിവുകള്‍ വിശ്വാസ യോഗ്യമല്ല; തുഷാറിന്റെ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി


SEPTEMBER 8, 2019, 4:15 PM IST

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ അജ്മാനിലുള്ള ചെക്ക് കേസ് തള്ളി. പരാതിക്കാരന്‍ നല്‍കിയ രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കോടതി കണ്െട്തതിയതിനെ തുടര്‍ന്നാണ് കേസ് തള്ളിയത്. ഇതോടെ കേസിനായി പിടിച്ചെടുത്ത തുഷാറിന്റെ  പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കി. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ നാസില്‍ അബ്ദുല്ല ചെക്ക് സംഘടിപ്പിച്ചത് മറ്റൊരാളില്‍ നിന്നെന്ന് സൂചന നല്‍കുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. അതേസമയം, കേസില്‍ ഇനി കോടതിക്കു പുറത്തു ഒത്തുതീര്‍പ്പിനില്ലെന്നു തുഷാര്‍ വ്യക്തമാക്കിയിരുന്നു. തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുല്ല സുഹൃത്തിനോടു സംസാരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. പേരു വെളിപ്പെടുത്താത്ത മറ്റൊരാള്‍ക്കു അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യില്‍ കിട്ടുമെന്നാണ് നാസില്‍ സുഹൃത്തിനോടു പറയുന്നത്. തുഷാര്‍ കുടുങ്ങിയാല്‍ വെള്ളാപ്പള്ളി നടേശന്‍ പണം തരുമെന്നും നാസില്‍ പറയുന്നു. അതേസമയം, ചെക്ക് മോഷ്ടിച്ചതോ അനധികൃതമായി കൈക്കലാക്കിയതോ ആണെന്ന തന്റെ വാദം ശരിവെക്കുന്നതാണ് ശബ്ദസന്ദേശമെന്നും ഇത് കോടതിയില്‍ ഗുണം ചെയ്യുമെന്നും തുഷാര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, ശബ്ദസന്ദേശം പൂര്‍ണമല്ലെന്നും കേസിനെ ബാധിക്കില്ലെന്നും നാസിലും പറഞ്ഞിരുന്നു.

നീതിയുടെ വിജയമാണ് ഉണ്ടായതെന്നായിരുന്നു വിധിയെക്കുറിച്ചുള്ള തുഷാറിന്റെ പ്രതികരണം.  കേസില്‍ തനിക്കുവേണ്ടി സഹായങ്ങള്‍ ചെയ്ത വ്യവസായി എംഎ യൂസഫലിക്കും മുഖ്യമന്ത്രി പിണറായി വിജയനും തുഷാര്‍ നന്ദിയും പറഞ്ഞു.

Other News