ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കും.
സഭയുടെ ഭൂമിയിടപാടിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് ജോഷി വര്‍ഗീസ് ആണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 24 പ്രതികളാണ് കേസിലുള്ളത്. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.
ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാടുകള്‍ നടത്തിയെന്നാണ് ഇ.ഡി കേസ്. നികുതി വെട്ടിപ്പ് നടത്തിയതിന് ആദായനികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി രൂപ പിഴ ചുമത്തിയിരുന്നു