ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ 


AUGUST 12, 2019, 2:08 AM IST

ആലപ്പുഴ: കനത്തമഴയെ തുടര്‍ന്നുണ്ടായ നാശനഷ്‌ടങ്ങളില്‍ ദുരിതത്തിലായവര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ ജില്ലാകളക്‌ടർ  ഡോ അദീല അബ്‌ദുള്ളയും സബ് കളക്‌ടർ കൃഷ്ണ തേജയും. 

ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി അവശ്യവസ്‌തുക്കള്‍ നല്‍കാനാണ് അദീല അബ്‌ദുള്ളയും സബ് കളക്‌ടർ കൃഷ്ണ തേജയും അഭ്യര്‍ത്ഥിച്ചത്.

പുതപ്പുകള്‍, മാറ്റുകള്‍, സ്ത്രീകളുടെയും കുട്ടികളുടെയും വസ്‌തുക്കള്‍, അടിവസ്ത്രങ്ങള്‍,ലുങ്കികള്‍, നാപ്പ്കിനുകള്‍, ടോയ്‍ലറ്റ് വസ്‌തുക്കള്‍ തുടങ്ങിയവ ആലപ്പുഴയിലെ കളക്ഷന്‍ സെന്ററായ സെന്‍റ് ജോസഫ് സ്‌കൂൾ ഓഡിറ്റോറിയത്തില്‍ എത്തിക്കണമെന്ന് ഇരുവരും പറഞ്ഞു

Other News