ചെമ്പിലിരുന്ന് പ്രളയജലം താണ്ടി വിവാഹവേദിയിലെത്തിയ നവ ദമ്പതികള്‍ക്ക് പ്രണയ സാഫല്യം


OCTOBER 18, 2021, 12:33 PM IST

ആലപ്പുഴ: തോരാത്ത മഴയും വെള്ളക്കെട്ടും രൂക്ഷമായി തുടരുന്നതിനിടയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. എവിടെയും തീരാദുരിതങ്ങളുടെ വിലാപം മാത്രം.  അതിനിടെ സന്തോഷം പകരുന്ന മറ്റൊരു കാഴ്ചയ്ക്കാണ് ആലപ്പുഴ നിവാസികള്‍ സാക്ഷ്യം വഹിച്ചത്. ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രി ജീവനക്കാരായ ആകാശും ഐശ്വര്യയുടേയും പ്രണയസാഫല്യമായിരുന്നു ആ കാഴ്ച.

ആകാശ് തകഴി സ്വദേശിയും ഐശ്വര്യ അമ്പലപ്പുഴ സ്വദേശിനിയുമാണ്. വെള്ളക്കെട്ടില്ലാത്ത പ്രദേശം വരെ കാറില്‍ എത്തിയ ഇവര്‍ വിവാഹ വേദിയിലേക്ക് വലിയ ചെമ്പിലാണ് എത്തിയത്. അരയ്ക്കൊപ്പം വെള്ളമാണ് പ്രദേശത്ത് ഉള്ളത്. കഴിഞ്ഞ ദിവസം വരെ ഹാളില്‍ ഇത്രയധികം വെള്ളമില്ലായിരുന്നുവെന്ന് ആകാശ് പറയുന്നു. ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളക്കെട്ട് കാരണം ചടങ്ങുകള്‍ ഹാളില്‍ ക്രമീകരിക്കുകയായിരുന്നു.

വെള്ളക്കെട്ടാണെങ്കിലും മംഗള കര്‍മം മംഗളമായി തന്നെ നടക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ദമ്പതികളടെ ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.