അമ്പൂരി രാഖി വധക്കേസ്: അഖിലിന്റെ സഹോദരന്‍ കുറ്റം സമ്മതിച്ചു


JULY 27, 2019, 5:40 PM IST

തിരുവനന്തപുരം: വിവാഹത്തിന് തടസ്സമായി നിന്ന കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട രാഖിയുടെ കാമുകന്‍ അഖിലിന്റെ സഹോദരനും കേസിലെ രണ്ടാം പ്രതിയുമായ രാഹുലാണ് അറസ്റ്റിലായത്. രാഹുല്‍ ഇതിനോടകം കുറ്റസമ്മതം നടത്തി എന്നാണ് റിപ്പോര്‍ട്ട്.

തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിന്റെ സഹായത്തോടെയാണ് അഖില്‍ രാഖിയെ കൊന്നത്. നേരത്തെ അഖിലിന്റെ സുഹൃത്തായ മൂന്നാം പ്രതി ആദര്‍ശ് അറസ്റ്റിലായിരുന്നു.തിരുവനന്തപുരം അമ്പൂരിലാണ് നാടിനെ കൊലപാതകം നടക്കുന്നത്. രാഖിയെ കാറില്‍ കാമുകന്‍ അഖിലിന്റെ വീട്ടിേെലാത്തിച്ചത് രാഹുലായിരുന്നു.

കാര്‍ വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ രാഹുല്‍ കാറിന്റെ പിറകില്‍ കയറി 'എന്റെ അനുജന്റെ വിവാഹം നീ മുടക്കും അല്ലേടീ, നീ ജീവിച്ചിരിക്കെണ്ടടീ' എന്നു പറഞ്ഞ് കഴുത്തില്‍ കൈകൊണ്ട് മുറുക്കിയെന്നാണ് റിപ്പോര്‍ട്ട്. രാഖിയുടെ നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ അഖില്‍ കാറിന്റെ ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി ശബ്ദമുണ്ടാക്കി.

തുടര്‍ന്ന് ബോധം പോയ രാഖിയെ വകാറില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് വീണ്ടും ഇരുവരുംചേര്‍ന്ന് കൊലപ്പെടുത്തകയായിരുന്നു. ഈ സമയം മൂന്നാംപ്രതി ആദര്‍ശ് കാറിന് പുറത്തുണ്ടായിരുന്നു.

രാഖിയുടെ വസ്ത്രങ്ങളെല്ലാം മാറ്റിയശേഷം  നാലടി ആഴത്തിലുള്ള കുഴിയില്‍ മൃതദേഹമിട്ട് ഒരുചാക്ക് ഉപ്പുവിതറി മണ്ണിട്ട് മൂടി. അതിനുമുകളില്‍ കമുകിന്‍തൈ നടുകയും ഉണക്കകമ്പുകള്‍ കൊണ്ടിടുകയും ചെയ്തു.വീട്ടുപറമ്പില്‍ നേരത്തേ കുഴിയെടുത്തത് കൊലപാതകം ആസൂത്രിതമാണെന്ന് തെളിയിക്കുന്നു.

ജൂണ്‍ 27നാണ് അവധി തീര്‍ന്ന് അഖില്‍ ഡല്‍ഹിക്ക് മടങ്ങിയത്. ഇതിനുശേഷമാണ് സുഹൃത്തിന്റെ കാര്‍ രാഹുല്‍ തിരിച്ചുനല്‍കിയത്.

Other News