ലോക സ‍ർവ്വകലാശാല പവർലിഫ്റ്റിംഗില്‍ മലയാളി അനിറ്റ ജോസഫിന് സ്വർണം


JULY 23, 2019, 1:28 AM IST

താലിന്‍: എസ്റ്റോണിയയിൽ നടക്കുന്ന ലോക സ‍ർവ്വകലാശാല പവർലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം അനിറ്റ ജോസഫിന് സ്വർണം. 47 കിലോഗ്രാം വിഭാഗത്തിൽ ആകെ 335 കിലോഗ്രാം  ഭാരം ഉയർത്തിയാണ് കേരള സർവ്വകലാശാല താരമായ അനിറ്റ ചരിത്രനേട്ടം സ്വന്തമാക്കിയത്. 

ആലപ്പുഴ എസ് ഡി കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാ‍ർഥിയാണ് അനിറ്റ. 58 കിലോ വിഭാഗത്തിൽ കാലിക്കറ്റ് സർവ്വകലാശാലയുടെ മിലു ഇമ്മാനുവൽ എട്ടാം സ്ഥാനത്തെത്തി.അ‍ർജുന അവാർഡ് ജേതാവായ പി ജെ ജോസഫാണ് ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ. 

ആദ്യമായാണ് ഇന്ത്യ ലോക സർവകലാശാല പവർലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പി മത്സരിക്കുന്നത്.