പ്രവാസി ജീവനൊടുക്കിയ സംഭവം: നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയ്‌ക്കെതിരേ തെളിവില്ല


JUNE 25, 2019, 3:29 PM IST

കണ്ണൂര്‍: ആന്തൂരില്‍ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയ്‌ക്കെതിരേ അന്വേഷണ സംഘത്തിന് പ്രാഥമികമായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

പ്രവാസി വ്യവസായി സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിക്കാന്‍ ശ്യാമള ഇടപെട്ടുവെന്ന് സാജന്റെ ഭാര്യടക്കം ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ശ്യാമളയുടെ ഇടപെടലുകളെ കുറിച്ച് പരിശോധിച്ചത്. എന്നാല്‍ നഗരസഭാ അധ്യക്ഷ ഇത്തരമൊരു നീക്കം നടത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

അതേസമയം ഉദ്യോഗസ്ഥ തലത്തില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിക്കാന്‍ നീക്കം നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്‌

Other News