മധുവധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്


MARCH 30, 2023, 4:16 PM IST

പാലക്കാട്: കേരള മനസാക്ഷിയെ ഞെട്ടിച്ച മധുവധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്. കേസ് പരിഗണിച്ച ഉടന്‍ തന്നെ ഈ കേസിലെ വിധി ഏപ്രില്‍ നാലിന് ഉണ്ടാകും എന്ന് മണ്ണാര്‍ക്കാട്  എസ് സി- എസ് ടി പ്രത്യേക കോടതി വ്യക്തമാക്കി.

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസായതിനാല്‍ തന്നെ ആകാംക്ഷയോടെയാണ് ഈ കേസിന്റെ വികാസങ്ങളെ മലയാളികള്‍ നോക്കികാണുന്നത്. അതിനാല്‍, വളരെ ഗൗരവ സ്വഭാവുള്ള വിധിയായിരിക്കും മധു വധ കേസില്‍ കോടതിയില്‍ നിന്നുണ്ടാകുക എന്ന് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നു. ആദ്യ ഘട്ടത്തില്‍ പ്രതികള്‍ക്ക് കേസില്‍ നിന്ന് ജാമ്യം നല്‍കിയിരുന്നു. തുടര്‍ന്ന്, സാക്ഷികളെ സ്വാധീനിക്കാന്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ശ്രമിച്ചുവെന്നതിന്റെ രേഖകള്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചതിന്റെ ഫലമായി അവരുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണാ നടപടികള്‍ പൂര്‍ത്തിയായത്. പതിനാറ് പ്രതികളാണ് കേസില്‍ ആകെയുള്ളത്. പ്രോസിക്യുഷന്‍ ഭാഗത്തു നിന്ന് 127 സാക്ഷികളെയും പ്രതിഭാഗത്തിന്റെ ഭാഗത്തു നിന്ന് ആറു സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 24 പേരെ വിസ്തരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 24 പേര്‍ വിചാരണ സമയത്ത് കൂറ് മാറുകയും ചെയ്തു. 27 പേരാണ് പ്രാസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്

Other News