മുന്‍ സ്പീക്കറുടെ ഗണ്‍മാന്റെ പിസ്റ്റളും തിരയും അടങ്ങുന്ന ബാഗ് നഷ്ടമായി


NOVEMBER 22, 2021, 8:16 PM IST

കായംകുളം: മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റളും പത്ത് റൗണ്ട് തിരയും കാണാതായതായതായി പരാതി. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഇതെല്ലാമടങ്ങിയ ബാഗ് കാണാതായത്. 

ബാഗില്‍ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, എ ടി എം കാര്‍ഡ് എന്നിവയും ഉണ്ടായിരുന്നു. തിരുവനന്തപുരം സെക്യൂരിറ്റി കണ്‍ട്രോളിലെ ഗണ്‍മാനായ കെ രാജേഷ് ഞായറാഴ്ച രാത്രി 11 മണിയോടെയാണ് എറണാകുളത്ത് നിന്ന് കെ എസ് ആര്‍ ടി സി ബസില്‍ കയറിയത്. യാത്രാമധ്യേ പുലര്‍ച്ചെ 2.50ന് കായംകുളം സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാജേഷിന്റെ പരിശോധനയില്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാഗ് യാത്രക്കാരിലാരെങ്കിലും ബാഗ് മാറിയെടുത്തതാകാമെന്നാണ് പ്രാഥമിക നിഗമനം.

Other News