സ്വർണക്കടത്ത് കേസുകളിൽ ശിവശങ്കറിന് ജാമ്യം


JANUARY 25, 2021, 2:26 PM IST

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും എൻഫോഴ്സ്സ്മെൻറ് ഡയറക്ടറേറ്റും എടുത്ത കേസുകളിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം.

കസ്റ്റംസ് കേസിൽ മൂന്നാം മാസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് വിചാരണ കോടതി അനുവദിച്ചത്.

എൻഫോഴ്സ്മെൻ്റ് കേസിൽ ഹൈക്കോടതിയാണ് ശിവശങ്കറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അതേ സമയം രണ്ടു കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും മറ്റു കേസുകൾ ഉള്ളതിനാൽ റിമാൻഡിലായ അദ്ദേഹത്തിന് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല.

Other News