അറിഞ്ഞിരുന്നില്ല ! മാഷായിരുന്നു ആ സുല്‍ത്താനെന്ന് 


JULY 5, 2019, 12:07 PM IST

  1. എന്‍. ദേവാനന്ദ്


    കഥാസാഹിത്യത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വേര്‍പാടിന് കാല്‍ നൂറ്റാണ്ട് തികയുന്നു.അദ്ദേഹത്തെ 46 വര്‍ഷം മുമ്പ് ആദ്യമായി നേരില്‍ കാണാനിടയായ അനുഭവം വിവരിക്കുകയാണ് ലേഖകന്‍.

കോഴിക്കോട് ജോലിക്ക് ചേര്‍ന്നത് 1973-ല്‍ നൈറ്റ് ഡ്യുട്ടി കഴിഞ്ഞു ധാരാളം സമയം !ശ്രിധരന്റെ എന്‍ ബി എസ് വൈകുന്നേരങ്ങളിലെ ഇടത്താവളം ! വലിയ വര്‍ത്തമാനങ്ങള്‍ വരെ പറയാന്‍ ഒത്തിരി സുഹൃത്തുക്കള്‍ !കൂടുതല്‍ കാണുന്നത് കൊണ്ട്‌പേര് ചോദിക്കില്ല പക്ഷെ പേരറിയാത്തവര്‍ ധാരാളം.

ജുബ്ബ കൈ മടക്കി വയ്ക്കുന്നവരെ അപൂര്‍വമെ കണ്ടിട്ടുള്ളു !കാലന്‍ കുടയും മടക്കിയ കൈയുള്ള ജുബ്ബ യും ഉള്ള കഷണ്ടിക്കാരന്‍ നല്ല സുഹൃത്തായി !പതുങ്ങിയ ശബ്ദത്തില്‍ ഒത്തിരി കാര്യങ്ങള്‍ സംസാരിക്കും !ഈ കോഴിക്കോടന്‍ 'ആം ആദ്മി' ശരിക്കും എന്നെ അതിശയിപ്പിച്ചു !സാദാ മനുഷ്യര്‍ ഇത്രയും മിടുക്കന്മാരോ ?

പല പ്രാവശ്യം പേര് ,വീട് ഒക്കെ ചോദിക്കാന്‍ തോന്നി !ഇനി എങ്ങിനെ ആദ്യം മുതല്‍ ,ചോദിച്ചില്ല !കുറുപ്പ് മാഷെ മുഴുവന്‍ പേര് അറിയാതെ മാഷെ മാഷെ എന്ന് വിളിച്ച പോലെ ഇദ്ദേഹത്തെയും വിളി മാഷെ എന്നാക്കി !
ഇടയ്ക്കു ഒന്നിച്ചു നടക്കും ,കല്ലായിയിലെ എന്റെ പറ്റു കടയില്‍ നിന്ന് രണ്ടു പ്രാവശ്യം ചായ കുടിച്ചു ഞാന്‍ കല്ലായി റോഡില്‍ കൂടി ഓഫീസിലേക്ക് (ആര്‍ എം എസ് )പോകും !മാഷ് തെക്കോട്ട് നടക്കും !ഞാന്‍ പറ്റെഴുതുകയാണെങ്കില്‍ ഇനി ചായക്കില്ല എന്ന് പറഞ്ഞതോടെ ചായ കുടി നിന്നു !

കോളേജ് കാലത്തെ അറിയാം ,വൈക്കം മുഹമ്മദ് ബഷീര്‍ കല്യാണം കഴിഞ്ഞു ബേപ്പൂര്‍ സുല്‍ത്താന്‍ ആയി കഴിയുന്ന കഥ ,മങ്കൊസ്റ്റിന്‍ മാവ് ,ചാരുകസേര ,എംടി വാസു ദേവന്‍ നായര് ഒക്കെ !വായിച്ചും സങ്കല്പിച്ചും ഒക്കെ അതെല്ലാം സ്വന്തം ആയിരുന്നു !

69 ല്‍ അവണം പവിത്രന്‍ (ഉപ്പു )ഒരിക്കല്‍ ആരാധന മൂത്ത് കാണാന്‍ കോഴിക്കോട് പോയത് ,ചായ കൊടുത്തപ്പോള്‍ പഞ്ചാരയുടെ വില സൂചിപ്പിച്ചത് അവനു സങ്കടം ആയതു ഒക്കെ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു !പക്ഷെ ഒന്നാമത് അന്ന് ബേപ്പൂരിനു ബസ് കുറവ് ,പിന്നെ പോയി കണ്ടു ആരാധിക്കല്‍ എന്റെ ശീലവുമല്ല !എന്നാലും ബാബുക്കുട്ടനോട് ഒരിക്കല്‍ പറഞ്ഞു 'നമുക്ക് പോയി ഒന്ന് ബഷീറിനെ കാണണം 'പക്ഷെ നടന്നില്ല !

ഒരു ദിവസം എന്‍ ബി എസില്‍ ഇരിക്കുമ്പോള്‍ ആരോ ബഷീറിന്റെ പേര് പറയുന്നു !ശ്രീധരന്‍ ചോദിക്കുന്നു 'ദേവാനന്ദെ ,ഇന്നലെ ങ്ങടെ ഒപ്പമല്ലേ ബഷീര്‍ പോന്നത് !ഇന്ന് വരുമോ ?

'ബഷീറോ ?എനിക്ക് വിശ്വസിക്കാന്‍ ആയില്ല !ആരെ പോയി ഒന്ന് കാണണം എന്ന് നാളുകളായി കൊതിച്ചുവോ ആ ദേഹം എന്റെ കൂടെ ഉണ്ടായിരുന്നുവെന്നോ !

ഒരു നിമിഷം ഞാനൊന്നും മിണ്ടിയില്ല !

പേരല്ലാതെ ഫോട്ടോകള്‍ അപൂര്‍വമായ കാലം ,എങ്കിലുംബഷീറിന്റെ ഒത്തിരി ഫോട്ടോകള്‍ അന്നും കണ്ടിരുന്നു !71 -ല്‍ കൊച്ചി സി പി ഐ കോണ്‍ഗ്രസില്‍ വച്ചു ബഷീറിന്റെ ഫോട്ടോക്കാരന്‍ പുനലൂര്‍ രാജനെയും പരിചയം ആയതാണ് ! പക്ഷെ ഞാന്‍ അന്ന് തിരിച്ചറിഞ്ഞില്ല !
വൈക്കം മുഹമ്മദ്ബഷീറിനുഎന്റെ മനസ്സില്‍ ഒത്തിരി വലിപ്പം ഉണ്ടായിരുന്നത് കൊണ്ടാവണം അതില്‍ എത്രയോ ചെറുതായ മാഷിനെ എനിക്ക് മനസിലാകാതെ പോയത് !അടുത്ത പ്രാവശ്യം കണ്ടപ്പോള്‍ ചോദിച്ചു

'നീ എന്താ ആദ്യം കാണുമ്പോലെ നോക്കുന്നത് ?'