തനിക്കും കുടുംബത്തിനുമെതിരെ അപവാദപ്രചരണം നടത്തുന്നുവെന്ന് ആത്മഹത്യ ചെയ്ത പ്രവാസിയുടെ ഭാര്യ


JULY 14, 2019, 12:11 AM IST

ആന്തൂര്‍: കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തതിനാല്‍ ആത്മഹത്യ ചെയ് ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന തനിക്കെതിരെ ചിലര്‍ അപവാദ പ്രചരണം നടത്തുകയാണ് എന്ന ആരോപണവുമായി രംഗത്ത്. സാജന്‍ ആത്മഹത്യ ചെയ്തത് കുടുംബപ്രശ്‌നങ്ങള്‍ കാരണമാണെന്നും കുടുംബത്തില്‍ വഴക്കുണ്ടായിരുന്നുവെന്ന് കുട്ടികള്‍ മൊഴി നല്‍കി എന്നുമുള്ള വാര്‍ത്തകളാണ് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പടച്ചുവിടുന്നത്. ഇത് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ബീന പറഞ്ഞു. കുടുംബത്തില്‍ അത്തരമൊരു വഴക്കുണ്ടായിട്ടില്ല.

അതേസമയം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതിനാല്‍ സാജന്‍ മനോവിഷമത്തിലായിരുന്നു എന്ന കാര്യം ബീന ആവര്‍ത്തിച്ചു. പണം മുഴുവന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുടക്കിയതിനാല്‍ എങ്ങിനെ ജീവിക്കും എന്ന് മരണത്തിന് മുന്‍പ് സാജന്‍ ചോദിച്ചിരുന്നതായി ബീന പറഞ്ഞു.

നേരത്തെ സാജന്റെ മരണകാരണം നഗരസഭാ അധ്യക്ഷയും സിപിഎം നേതാവുമായ ശ്യാമള മന:പൂര്‍വം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതിനാലാണെന്ന് ഇവര്‍ പറഞ്ഞിരുന്നു.

Other News