ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു


JUNE 26, 2019, 2:02 PM IST

മുംബൈ:  ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ബിനോയ് രാജ്യം വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കേസില്‍ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി പോലീസ് ഇന്നോ നാളെയോ രേഖപ്പെടുത്തും
്.

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികള്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനമായശേഷമെ ഉണ്ടാകു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയ്ക്കായുളള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ബിനോയിയുടെ യാത്രാരേഖകളുടെ പകര്‍പ്പുള്‍പ്പെടെ വിമാനത്താവളങ്ങള്‍ക്ക് നല്‍കി. യുവതി നല്‍കിയ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്നും വഞ്ചനക്കുറ്റം മാത്രമേ നിലനില്‍ക്കു എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാല്‍ വിവാഹവാഗ്ദാനം നല്‍കിയുളള ലൈംഗിക ചൂഷണം പീഡനക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് പ്രോസിക്യൂഷനും അറിയിച്ചിട്ടുണ്ട്.

Other News