ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കി


JULY 30, 2019, 3:44 PM IST

മുംബൈ:  വിവാഹ വാഗ്ദാനം നല്‍കി ബിഹാറി യുവതിയെ പീഡിപ്പിച്ച കേസില്‍ കോടതി നിര്‍ദ്ദേശ പര്കാരം  ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി.

മുംബൈ പൊലീസിന്റെ നിര്‍ദേശ പ്രകാരം മുംബൈയിലെ ബൈക്കുള ജെ.ജെ ആശുപത്രിയിലെത്തിയാണ് ബിനോയ് രക്തസാമ്പിള്‍ നല്‍കിയത്. ഡിഎന്‍എ ഫലം ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് മുദ്ര വച്ച കവറില്‍ ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.

നേരത്തെ ജുഹുവിലുള്ള കൂപ്പര്‍ ആശുപത്രിയില്‍ വെച്ചാണ് രക്തസാമ്പിളെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നത്.എന്നാല്‍ സൗകര്യക്കുറവുകള്‍ കണക്കിലെടുത്ത് ഇത് ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബിനോയ് കോടിയേരിയോട് ഡിഎന്‍എ പരിശോധനയ്ക്കായി ചൊവ്വാഴ്ച തന്നെ രക്തസാമ്പിള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്.


Other News