ബെവ് ക്യൂ ആപ്പിന് അനുമതി; മദ്യവിതരണത്തിന് ഒരുങ്ങി ബെവ്‌കോ ഔട്‌ലെറ്റുകളും ബാറുകളും


MAY 26, 2020, 10:43 AM IST

തിരുവനന്തപുരം: മദ്യത്തിനു ടോക്കണിനായുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി. &ിയുെ;ആപ്പ് നാളെയോ മറ്റന്നാളോ നിലവില്&്വംഷ; വരും. മദ്യക്കടകള്‍ തുറക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ബെവ് കോ പൂര്‍ത്തിയാക്കി. ആപ്പ് ഉപയോഗിച്ച് രണ്ടുദിവസത്തിനകം മദ്യവിതരണം ആരംഭിച്ചേക്കും.

 ബുധനാഴ്ചയോ വ്യാഴാഴ്ചയോ മദ്യക്കടകള്‍ ; തുറന്നേക്കുക്കുമെന്നാണ് സൂചന. അതേസമയം മദ്യക്കടകള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ബെവ് കോ  ആരംഭിച്ചു. ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് 11 മണിയോടെ എക്‌സൈസ് മന്ത്രി , എക്‌സൈസ് കമ്മീഷണര്‍, ബെവ് കോ എംഡി തുടങ്ങിയവരുടെ  നേതൃത്വത്തില്‍ ഉന്നത തല യോഗം ചേരും.

ഇതിനിടയില്‍ വില്‍ക്കുന്ന മദ്യക്കുപ്പികളുടെ പുതിയ സ്റ്റോക്കിന്റെ ലേബലിങ്ങ് അടക്കമുള്ളവ പൂര്‍ത്തിയാക്കി ,ബാറുകളുടെ ഓര്‍ഡറും സ്വീകരിച്ചു കഴിഞ്ഞു. ഔട്‌ലെറ്റുകളില്‍ തെര്‍മല്‍ സ്‌കാനറുകളും സജ്ജീകരിച്ചിട്ടുണ്ട്. ബാറുകളിലും സമാനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബെവ് കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകള്‍ ബാറുകള്‍ എന്നിവ വഴിയായിരിക്കും മദ്യ വിതരണം.301 ഔട്‌ലറ്റുകളും , 605 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്. മദ്യവില പത്തു ശതമാനം മുതല്‍ 35 ശതമാനം വരെ കൂട്ടിയിട്ടുമുണ്ട്

Other News