പകര്‍ച്ച വ്യാധികള്‍ കരുതിയിരിക്കണം :ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍


AUGUST 9, 2019, 11:05 AM IST

തിരുവനന്തപുരം: കേരളത്തിലുടനീളം ശക്തമായ മഴ നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഉടനീളം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. എലി പനി, വയറിളക്ക രോഗങ്ങള്‍, വൈറല്‍ ഫീവര്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയെല്ലാം പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ മുന്‍കരുതലുകള്‍ അത്യാവശ്യമാണ്.തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, മലിന ജലം കഴിവതും ശരീരത്തില്‍ സമ്പര്‍ക്കം ഏല്‍ക്കാതെ സംരക്ഷിക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പരിപൂര്‍ണമായി പാലിക്കുക എന്നുള്ളത് ഈ സമയത്തു വളരെ അധികം പ്രസക്തമാണ്. പനിയോ മറ്റു വയറിളക്ക രോഗങ്ങളോ ഉണ്ടെങ്കില്‍ സ്വയം ചികില്‍സിക്കാതെ എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വെള്ള പൊക്ക സംബന്ധമായി പൊട്ടി പെടാന്‍ സാധ്യതയുള്ള സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതിനായി ഹെഡ് കോര്‍ട്ടേഴ്സില്‍ ഒരു കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. നമ്പര്‍- 0471-2742266. വൈദ്യസഹായ സംബന്ധമായ കാര്യങ്ങള്‍ നേരിട്ട് വിളിച്ച് അറിയിക്കാവുന്നതാണ്.

Other News