ബിജു നാരായണന്റെ പത്‌നി ശ്രീലത നിര്യാതയായി


AUGUST 13, 2019, 10:45 AM IST

കൊച്ചി: പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ പത്‌നി ശ്രീലത  (44) നിര്യാതയായി.  അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കാരിവീട്ടില്‍ പറമ്പില്‍ ശ്രീനിലയത്തില്‍ ശ്രീനാരായണന്‍ നായരുടേയും ശ്രീദേവിയുടെയും മകളാണ്.

 എറണാകുളം മഹാരാജാസ് കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് ഇരുവരും. പത്ത് വര്‍ഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും വിവാഹം.

സിദ്ധാര്‍ത്ഥ്, സൂര്യനാരായണന്‍ എന്നിവരാണ് മക്കള്‍. സംസ്‌കാരം വൈകിട്ട് 7:30യ്ക്ക് കളമശേരിയില്‍.