നായ വട്ടം ചാടി; നിയന്ത്രണം തെറ്റി റോഡില്‍ വീണ രണ്ട് ബൈക്ക് യാത്രികര്‍ ബസ് കയറി മരിച്ചു


AUGUST 18, 2019, 12:37 PM IST

പാലക്കാട്: നായ വട്ടം ചാടി; നിയന്ത്രണം തെറ്റി ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണവരുടെ ദേഹത്ത് ബസ് കയറിയുണ്ടായ അപകടത്തില്‍ ബൈക്കിലുണ്ടായിരുന്ന രണ്ടു പേര്‍ മരിച്ചു. പാലക്കാട് കഞ്ചിക്കോട് കെ.എന്‍ പുതൂരില്‍ വെച്ചായിരുന്നു അപകടം.

കോയമ്പത്തൂര്‍ സ്വദേശികളായ കൃഷ്ണകുമാര്‍, വിവേക് എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് മറിയുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ ഇരുവരുടെയും ദേഹത്തേക്ക് പിന്നാലെയെത്തിയ വോള്‍വോ ബസ് കയറി. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.