ബിനീഷ് കോടിയേരി ബംഗളുരുവില്‍ അറസ്റ്റില്‍


OCTOBER 29, 2020, 3:23 PM IST

ബംഗളൂരു: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ ഇ.ഡിയുടെ ബംഗളൂരുവിലെ ഓഫീസില്‍ ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. ആറു മണിക്കൂര്‍ ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഇ.ഡി ഓഫീസില്‍നിന്നു തന്നെയാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.

ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കും. നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബിനീഷിനെയും ചോദ്യം ചെയ്തത്.