പീഡനക്കേസ്​: ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കുക 2021ല്‍


OCTOBER 16, 2019, 2:03 AM IST

മുംബൈ: തനിക്കെതിരെ ബിഹാറി വദേശിയായ യുവതി നല്‍കിയ ലൈംഗിക പീഡനക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി നല്‍കിയ ഹർജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി 2021 ജൂണ്‍ ഒൻപതിലേക്ക് മാറ്റി. ബനോയിയുടെ ഡിഎൻ എ പരിശോധനാ ഫലം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇത്.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഡി എന്‍ എ പരിശോധനക്കായി ബിനോയ് രക്തം നല്‍കിയെങ്കിലും ഫോറന്‍സിക് ലാബ് ഇതുവരെ പരിശോധന നടത്തിയിട്ടില്ലെന്നാണ് വിവരം. ബിനോയിക്കു മുമ്പ്  മറ്റ് കേസുകളില്‍ ശേഖരിച്ച രക്തസാമ്പിളുകള്‍ മുന്‍ഗണനാക്രമത്തില്‍ പരിശോധിച്ചുവരികയാണെന്നാണ് ലാബ് വൃത്തങ്ങള്‍ പറയുന്നത്.

ജൂലൈ 29ന് ഡി എന്‍ എ പരിശോധനക്ക്​ ഉത്തരവിട്ടതിനുശേഷം മൂന്നാം തവണയാണ് വാദം കേള്‍ക്കല്‍ കോടതി മാറ്റിവെക്കുന്നത്. കോടതി ഉത്തരവ് പ്രകാരം ജൂലൈ 30ന് ഡി എന്‍ എ പരിശോധനക്കായി ബിനോയ് രക്തം നല്‍കിയിരുന്നു. രണ്ടാഴ്ചക്കകം പരിശോധനാഫലം സമര്‍പ്പിക്കാനായിരുന്നു കോടതി അന്ന് ആവശ്യപ്പെട്ടത്.