ബിജെപി സ്ഥാനാര്‍ത്ഥിയും രംഗത്ത് ; പാലായില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു


SEPTEMBER 3, 2019, 11:23 AM IST

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി. കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരിയാണ് മത്സരിക്കുന്നത്. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും എന്‍. ഹരിയായിരുന്നു പാലായിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി.

പ്രധാനപ്പെട്ട മൂന്നു മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും പ്രചാരണ രംഗത്തുവന്നതോടെ മത്സരത്തിന്റെ ചിത്രം വ്യക്തമായി. മാണി സി കാപ്പനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.  കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെയാണ് യുഡിഎഫ്  രംഗത്തിറക്കിയത്.സെപ്റ്റംബര്‍ 23നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. 27നാണ് വോട്ടെണ്ണല്‍.

Other News