കുണ്ടും കുഴിയുമുള്ള റോഡിലൂടെ നവവധുവിൻ്റെ നടത്തവും  ഫോട്ടോ ഷൂട്ടും


SEPTEMBER 21, 2022, 7:54 AM IST

മലപ്പുറം: വിവാഹ ഫോട്ടോകൾ എത്രമാത്രം വ്യത്യസ്തവും ക്രിയാത്മകവും ആക്കാം എന്ന ആലോചനയിലാണ് ഓരോ ഫോട്ടോഗ്രാഫർമാരും.

പണ്ടത്തെ സ്‌മൈൽ പ്ലീസ് ചിത്രങ്ങളൊക്കെ വിട്ട് നല്ല കിടുക്കാച്ചി ഭാവനകളിൽ വിരിയുന്ന ചിത്രങ്ങൾ നിരവധി. അത്തരമൊരു വെഡ്ഡിങ് ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി സുജീഷയുടെ വിവാഹദിനത്തില്‍ ഫോട്ടോഗ്രാഫര്‍ ഷൂട്ടിനായി കണ്ടെത്തിയത് കുണ്ടുംകുഴിയും നിറഞ്ഞ റോഡാണ്. ചളി നിറഞ്ഞ, പൊട്ടിപ്പൊളിഞ്ഞ റോഡിലെ ചിത്രമെടുപ്പ് തരംഗമാകുകയും ചെയ്തു. ആരോ വെഡ്ഡിങ് കമ്പനിയിലെ ആഷിഖിന്റേതായിരുന്നു വറൈറ്റി ആശയം

നാൽപ്പത് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. രസകരമായ കമന്റുകളുമുണ്ട്. 'റോഡിൽ അല്ല കുളത്തിൽ എന്നു പറ', 'ഏതെങ്കിലും വണ്ടി വെള്ളം തെറിപ്പിച്ചാൽ പോയി, 'നടു തോട്ടിൽ എന്നാക്കിയാൽ നന്നായിരുന്നു' - എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Other News