തിരുവനന്തപുരം: ഐ: ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കട്ടരാമന് ഓടിച്ച കാറിടിച്ച് മരിച്ച മാദ്ധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്കാന് മന്ത്രിസഭാ തീരുമാനം.
ഇവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ ആയിരിക്കും ജോലി നല്‍കുക.
ഇതിന് പുറമെ നാല് ലക്ഷം രൂപയുടെ ധനസഹായം ബഷീറിന്റെ കുടുംബത്തിന് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.