ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ മരിച്ചു


DECEMBER 2, 2019, 5:16 PM IST

തൃശൂർ: കൊടുങ്ങല്ലൂർ ചന്തപ്പുര-കോട്ടപ്പുറം റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ മരിച്ചു. തുരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് സംഭവം. 

ഗൗരീശങ്കർ ജങ്ഷന് തെക്കുവശത്തുവെച്ചാണ് അപകടം. ഓടിക്കൊണ്ടിരിക്കെ തീപിടിച്ച കാർ റോഡരികിലെ ഓവുചാലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. നാട്ടുകാരും പൊലീസും ഉടൻ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടെങ്കിലും ഡ്രൈവറെ രക്ഷിക്കാൻ സാധിച്ചില്ല. 

കാറിനുള്ളിൽ നിന്ന് പെട്രോൾ കുപ്പി കണ്ടെത്തിയിട്ടുണ്ട്. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Other News