പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ സി.പി.എം നേതാവിനെതിരെ കേസ്


SEPTEMBER 9, 2019, 5:33 PM IST

കൊല്ലം: അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ രണ്ടാനച്ഛനെതിരെ കേസ്. ഇദ്ദേഹം സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമാണെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്തത്. പെണ്‍കുട്ടി തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പോലീസാണ് കേസെടുത്തത്.

തന്റെ 15ാമത്തെ വയസുമുതല്‍ ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അന്നു മുതല്‍ ഇയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. വിവാഹ മോചനത്തിന് ശേഷം അമ്മ ഇയാളെ വിവാഹം കഴിച്ചു. എന്നിട്ടും പീഡനം തുടര്‍ന്നു. പിന്നീട് തിരുവനന്തപുരത്തത്തെ ഹോസ്റ്റലിലേക്ക് മാറി.

ഹോസ്റ്റലിലേക്ക് മാറിയ ശേഷം ഫോണ്‍വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങി. ഇയാളെ പേടിച്ച് അവധി ദിവനസങ്ങളില്‍ പോലും വീട്ടില്‍ പോകാറില്ലായിരുന്നുവെന്ന് കുട്ടി പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയാല്‍ അവിടെ വെച്ച് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും കുട്ടി പറഞ്ഞു.

പ്രായപൂര്‍ത്തിയായ ശേഷം മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. എന്നാല്‍ വീട്ടുകാര്‍ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.