എംബിബിഎസ് പ്രവേശനത്തിന് വ്യാജരേഖ ചമച്ചു; സി.എസ്.ഐ. ബിഷപ്പിനെതിരെ കേസെടുത്തു


AUGUST 25, 2019, 11:11 AM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് വേണ്ടി രേഖകളില്‍ കൃത്രിമം കാണിച്ചതിന് സി.എസ്.ഐ. ബിഷപ്പിനും മറ്റു രണ്ടുപേര്‍ക്കുമെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസ് എടുത്തു. കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് വേണ്ടി വ്യാജരേഖകള്‍ ഉണ്ടാക്കിയതിനാണ് ബിഷപ്പ് എ. ധര്‍മരാജ് റസാലന്‍, വിന്‍സെന്റ് ബി., ഗ്രീഷ്മ വിന്‍സെന്റ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.പൂവച്ചല്‍ സെന്റ്. പീറ്റേഴ്‌സ് സി.എം.എസ്. ആംഗ്ലിക്കന്‍ പള്ളിയുടെ പേരിലെ അംഗത്വ സര്‍ട്ടിഫിക്കറ്റ് ഗ്രീഷ്മക്കു മെഡിക്കല്‍ കോളേജ് പ്രവേശനം ലഭിക്കാനായി തിരുത്തുകയായിരുന്നു. ബിഷപ്പുമായി ചേര്‍ന്ന് ഓഗസ്റ്റ് 2018ല്‍ ആണ് സംഭവം നടത്തിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഐ.പി.സി. സെക്ഷന്‍ 465, 468, 471 എന്നിവ ചുമത്തിയാണ് കേസ്.

Other News