സി ബി ഐ അന്വേഷണം: ഹര്‍ജി ഹൈക്കോടതി തള്ളി 


FEBRUARY 19, 2020, 9:26 PM IST

കൊച്ചി: പൊലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതായെന്ന് ആരോപിച്ചുള്ള സി എ ജി റിപ്പോര്‍ട്ടിന്മേല്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ഹര്‍ജി  പരിഗണിക്കാനാവില്ലന്ന് ചുണ്ടിക്കാട്ടിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി കോടതി തള്ളിയത്. സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജി അപക്വമാണന്നും വെടിയുണ്ടകള്‍ കാണാതായ സംഭവം സര്‍ക്കാര്‍ അന്വേഷിച്ചോളുമെന്നും കോടതി ഇടപെടേണ്ട കാര്യമില്ലന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

വെടിയുണ്ടകള്‍ കാണാതായ സംഭവം അതീവ ഗൗരവമുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതാണന്നും ദേശീയ തലത്തിലുള്ള ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയെ 

സമീപിച്ചത്.