കെ.എം ബഷീറിനെ ശ്രീറാം വെങ്കട്ടരാമന്‍ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി


SEPTEMBER 2, 2019, 10:27 AM IST

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം ബ്യറോ ചീഫ് കെ എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലകളില്‍നിന്ന് മാറ്റി.

നേരത്തേ മുഖ്യ അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിന് പകരം അന്വേഷണ സംഘത്തിലെ എസ് പി എ ഷാനവാസിനാണ് ഇനി മുഖ്യ അന്വേഷണ ചുമതല.

പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്.

പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്.കേസില്‍ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനം. മെഡിക്കല്‍ കോളജില്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ചികിത്സയുടെ കേസ് ഷീറ്റടക്കം പരിശോധിക്കും.

Other News