കവി ചുനക്കര രാമന്‍കുട്ടിയുടെ സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ


AUGUST 13, 2020, 6:59 AM IST

തിരുവനന്തപുരം: അന്തരിച്ച കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടിയുടെ സംസ്‌കാരം ഇന്ന് കോവിഡ് പ്രോട്ടോകളുകള്‍ മാനിച്ച് ഔദ്യോഗിക ബഹുമതികളോടെ നടക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.84 വയസായിരുന്നു.

1936 ജനുവരി 19ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടിലാണ് ജനനം. പന്തളം എന്‍എസ്എസ് കോളജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടി. 75ഓളം സിനിമകള്‍ക്കായി 200ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1978 ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനവുമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് വന്നത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങള്‍ എഴുതിയിട്ടുണ്ട്.

ഭാര്യ : പരേതയായ തങ്കമ്മ. മക്കള്‍ : രേണുക, രാധിക, രാഗിണി, മരുമക്കള്‍ : സി.അശോക് കുമാര്‍ ( ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ ), പി.ടി.സജി ( മുംബൈ റെയില്‍വേ ), കെ.എസ്. ശ്രീകുമാര്‍ (സിഐഎഫ്ടി).

ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ ചുനക്കര രാമന്‍കുട്ടി പ്രശസ്തനാവുന്നത്. പിന്നീട് വിവിധ നാടക സമിതികള്‍ക്കായി നൂറുകണക്കിന് ഗാനങ്ങള്‍ എഴുതി.

വിവിധ നാടക സമിതികള്‍ക്കായി നൂറുകണക്കിനു ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ദേവീ നിന്‍ രൂപം , സിന്ദൂരത്തിലകവുമായ്,  ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ പ്രശസ്തമായ ഗാനങ്ങള്‍ രചിച്ചു. 2015 ല്‍ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു. 75 സിനിമകളില്‍ ഇരൂന്നൂറിലേറെ പാട്ടുകള്‍ക്ക് വരികളെഴുതിയാണ് ചുനക്കര രാമന്‍കുട്ടി മലയാളി ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത്. നാടക ഗാനങ്ങളില്‍ നിന്ന് തുടങ്ങിയ ചുനക്കര  നിരവധി സൂപ്പര്‍ ഹിറ്റ് പാട്ടുകളില്‍ പങ്കാളിയായി.  മലയാളികള്‍ എന്നും നെഞ്ചോടു ചേര്‍ക്കുന്ന വരികളാണ് ചുനക്കര സമ്മാനിച്ചത്.

Other News