വയനാട് കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി


AUGUST 12, 2019, 4:14 PM IST

കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു.

വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലും പല സ്‌കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലുമാണ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല ആഗസ്റ്റ് 13,14 തീയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കേരള സര്‍വകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സര്‍വകലാശാല ആഗസ്റ്റ് 13 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.