മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി


SEPTEMBER 21, 2022, 6:35 PM IST

തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക സമിതി. യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 

ചീഫ് സെക്രട്ടറി അധ്യക്ഷനും ആഭ്യന്തര- നിയമ സെക്രട്ടറിമാര്‍ അംഗങ്ങളുമായ സമിതി തുടര്‍ ചര്‍ച്ച നടത്തും. ഒരു മാസത്തിനകം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ധാരണ. 

മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ചര്‍ച്ചയ്ക്ക് ശേഷം ഓര്‍ത്തഡോക്‌സ് സഭാ നേതാക്കള്‍ പ്രതികരിച്ചു. ചര്‍ച്ചകളെ സ്വാഗതം ചെയ്ത യാക്കോബായ സഭാ പ്രതിനിധികള്‍ കോടതി വിധിയിലൂടെ ശാശ്വത പരിഹാരം കാണാന്‍ കഴിയില്ലെന്ന് പറഞ്ഞു. ചര്‍ച്ചയില്‍ ഹിതപരിശോധന വേണമെന്ന തങ്ങളുടെ ആവശ്യം യാക്കോബായ സഭ വീണ്ടും ഉന്നയിച്ചു. 

കോതമംഗലം ഉള്‍പ്പെടെയുള്ള പള്ളികളില്‍ തര്‍ക്കത്തെ തുടര്‍ന്ന് കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്. 

ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Other News