മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ശങ്കരന്‍ അന്തരിച്ചു


FEBRUARY 26, 2020, 1:03 AM IST

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് ജില്ല ചെയര്‍മാനുമായ അഡ്വ. പി. ശങ്കരന്‍ അന്തരിച്ചു. 72 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2001ല്‍ കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശങ്കരന്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു. 1998ല്‍ കോഴിക്കോട്ട് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പത്തുവര്‍ഷം കോഴിക്കോട് ഡി.സി.സി പ്രസിഡന്റായിരുന്നു.  കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: പ്രൊഫ. വി. സുധ (റിട്ട. പ്രിന്‍സിപ്പല്‍, കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്). മക്കള്‍: രാജീവ് എസ്. മേനോന്‍ (എന്‍ജിനീയര്‍, ദുബായ്), ഇന്ദു പാര്‍വതി, ലക്ഷ്മി പ്രിയ. മരുമക്കള്‍: രാജീവ്, ദീപക് (ഇരുവരും ഐ.ടി എന്‍ജിനീയര്‍, അമേരിക്ക), ദീപ്തി. സഹോദരങ്ങള്‍: കല്യാണി അമ്മ (പൊക്കിയമ്മ കടിയങ്ങാട്), ദേവകി അമ്മ (മൊകേരി), പരേതരായ ഗോപാലന്‍ നായര്‍, കോണ്‍ഗ്രസ് നേതാവ് കെ. രാഘവന്‍ നായര്‍.

Other News