നെടുങ്കണ്ടം കസ്റ്റഡി മരണം:  രാജ്കുമാറിന് ലോക്കപ്പില്‍ക്രൂര മര്‍ദ്ദനമേറ്റെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; നാലുപോലീസുകാര്‍ പ്രതികള്‍


JULY 4, 2019, 10:53 AM IST

ഇടുക്കി :  നെടുങ്കണ്ടത്ത് പോലീസുകാര്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാറിന് ലോക്കപ്പില്‍ അതിക്രൂരമായ പീഡനങ്ങളേറ്റെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മര്‍ദ്ദനമാകാം മരണകാരണം. സംഭവത്തില്‍ നാല് പൊലീസുകാര്‍ പ്രതികളാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കേസില്‍ ഒന്നും, നാലും പ്രതികളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാല് പ്രതികളും കൂടി രാജ്കുമാറിനെ അന്യായമായി തടങ്കലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 12 ന് വൈകിട്ട് അഞ്ചുമുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂമായി മര്‍ദ്ദിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ ഇടുക്കി എസ്പിയില്‍ നിന്ന് വിവരം ശേഖരിക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എസ് പി യോട് ക്രൈം ബ്രാഞ്ച് സമയം ചോദിക്കും.

അറസ്റ്റിലായ മുന്‍ എസ് ഐ സാബു കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. സാബുവിനെ ഇന്ന് റിമാന്‍ഡ് ചെയ്യും. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനാണ് സാധ്യത .നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസ് കംപ്ലയിന്‍സ് അതോറിറ്റി ചെയര്‍മാന്‍ ഇന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനും സബ് ജയിലും സന്ദര്‍ശിക്കും. ജയില്‍ ഡിജിപി ഋഷിരാജ് സിങും ഇന്ന് പീരുമേട്ടില്‍ എത്തും.

Other News