സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്


FEBRUARY 14, 2020, 7:57 AM IST

തിരുവനന്തപുരം: പൊലീസിനും ഡി.ജി.പിക്കും എതിരായ സി.എ.ജി റിപ്പോര്‍ട്ടിനെചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ മുറുകിയിരിക്കെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സര്‍ക്കാറിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ട തന്നെയാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്മാണെന്നും സി.ബി.ഐ, എന്‍.ഐ.എക്കു കേസ് അന്വേഷണം വിടണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ പടിവാതിലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തിനു എത്രയും പരിഹാരം കണ്ടെത്താനുള്ള തീരുമാനമാകും യോഗത്തില്‍ കൈക്കൊള്ളുക. അടുത്തകാലത്തായി പൊലീസിനു വന്നിട്ടുള്ള വീഴ്ചകളും ഇതോടൊപ്പം ചര്‍ച്ചയായേക്കും. 

Other News