മോന്‍സന്‍; എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


OCTOBER 20, 2021, 10:11 PM IST

കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി പി ശശികാന്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ശശികാന്തിന്റെ അക്കൗണ്ടില്‍ വന്ന 10 ലക്ഷം രൂപയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് പി ശശികാന്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. 

മോന്‍സന്‍ മാവുങ്കല്‍ 2020ല്‍ എറണാകുളം പ്രസ്‌ക്ലബിന് പത്തുലക്ഷം രൂപ കൊടുത്തുവെന്ന് ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണ്‍ ആരോപിച്ചിരുന്നു. മാവുങ്കലും മാധ്യമങ്ങളും ഒരു കുമ്പസാരം എന്ന തലക്കെട്ടിലെഴുതിയ ട്വീറ്റിലായിരുന്നു വിനുവിന്റെ ആരോപണം. ഇതില്‍ രണ്ടു ലക്ഷം രൂപ 24 ന്യൂസിലെ സഹിന്‍ ആന്റണി കമ്മീഷനായി എടുത്തുവെന്നും ബാക്കി എട്ട് ലക്ഷം രൂപയുടെ കണക്ക് പ്രസ് ക്ലബ്ബിലിലെല്ലെന്നുമുള്ള വിനുവിന്റെ ആരോപണമാണ് ചോദ്യം ചെയ്യലില്‍ കലാശിച്ചത്.