നാടിന്റെ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്ന് സി എസ് ഐ സഭാ ബിഷപ്പും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാമും


SEPTEMBER 15, 2021, 6:56 PM IST

കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ സംയുക്ത വാര്‍ത്താസമ്മേളനവുമായി സി എസ് ഐ സഭ ബിഷപ്പും കോട്ടയം താഴത്തങ്ങാടി പള്ളിയിലെ ഇമാമും.

ലവ് ജിഹാദോ നാര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്ന് സി എസ് ഐ സഭ ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഇലവുപാലം ശംസുദ്ദീന്‍ മന്നാനിയും പറഞ്ഞു. 

നാടിന്റെ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന് ഉലച്ചിലുണ്ടാകരുതെന്നും ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

സാഹചര്യങ്ങളെ മുതലെടുക്കുന്നവരോട് ജാഗ്രത കാണിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും ആവശ്യപ്പെട്ടു.

Other News