പാതി കത്തികരിഞ്ഞനിലയില്‍ സ്ത്രീയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് വളപ്പില്‍


JULY 13, 2019, 4:25 PM IST

കോട്ടയം: മെഡിക്കല്‍ കോളേജ് വളപ്പില്‍ പാതി  കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹംകണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ കണ്ടെത്തിയ മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡിന് സമീപത്ത് ഇന്‍സിനറേറ്റില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ ശവശരീരം പാതികത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസിന വിവരമറിയിക്കുകയായിരുന്നു.  ഒരു കാര്‍ബോര്‍ഡ് പെട്ടിയില്‍ മൃതദേഹം കൊണ്ടുവന്ന് ദഹിപ്പിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ഇവിടെ മുമ്പ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്ന സ്ഥലമായിരുന്നെന്ന് ജീവനക്കാരിലൊരാള്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.