ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു


AUGUST 11, 2019, 3:47 PM IST

തൃശൂര്‍: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു.

തൃശൂര്‍ വടക്കാഞ്ചേരി കെഎസ്ഇബി സെക്ഷനിലെ  ജീവനക്കാരനായ അകംപാടം തലക്കോട്ടുകര ജോസ് (65) ആണ് മരിച്ചത്.

വാഹനം ഓടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു.

Other News