മഴക്കെടുതി: 57 മരണം; 1318 ക്യാമ്പുകളിലായി 1,65,519 പേര്‍ 


AUGUST 11, 2019, 2:38 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് മഴക്കെടുതിയില്‍  മരണസംഖ്യ 57 ആയി. മലപ്പുറം 19, കോഴിക്കോട് 14, വയനാട് 10, കണ്ണൂര്‍ 5, ഇടുക്കി 4, തൃശ്ശൂര്‍ 3, ആലപ്പുഴ 2 എന്നിങ്ങനെയാണ് മരണം സംഭവിച്ചത്.

1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,65,519 പേര്‍ കഴിയുന്നുണ്ട്. 46,400 കുടുംബങ്ങള്‍ ക്യാമ്പുകളിലുണ്ട്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളിലുള്ളത്. 287 ക്യാമ്പുകളിലായി 37,409 പേര്‍. 110,55 കുടുംബങ്ങള്‍. 

വയനാട് 197 ക്യാമ്പുകളിലായി 32,276 പേര്‍. മലപ്പുറത്ത് 185 ക്യാമ്പുകളിലായി 24,151 പേരും എറണാകുളത്ത് 133 ക്യാമ്പുകളിലായി 23,158 പേരും തൃശ്ശൂരില്‍ 149 ക്യാമ്പുകളിലായി 18,684 പേരും കഴിയുന്നു.  സംസ്ഥാനത്താകെ 198 വീടുകള്‍ പൂര്‍ണമായും 2303 വീടുകള്‍ ഭാഗികമായും തകര്‍ന്നു.