ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ വ്യക്തിഹത്യ: പി.സി ജോര്‍ജിനെതിരെ കേസെടുത്തു


SEPTEMBER 24, 2021, 12:27 PM IST

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ വ്യക്തിഹത്യ നടത്തിയെന്ന പരാതിയില്‍ ജനപക്ഷം സെക്കുലര്‍ നേതാവ് പി. സി. ജോര്‍ജിനെതിരേ കേസെടുത്തു. ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്.

ഹൈക്കോടതിയിലെ അഭിഭാഷകനായ ബി.എച്ച്. മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തില്‍ അവഹേളിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരമാണ് കേസ്.

കേരളത്തിലെ കോവിഡ് കേസുകള്‍ വര്‍ധിച്ചുനിന്ന സാഹചര്യത്തില്‍ ക്രൈം നന്ദകുമാറിന് നല്‍കിയ അഭിമുഖത്തിലാണ് പി.സി. ജോര്‍ജ് മന്ത്രിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്.

Other News