പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന വാര്‍ത്ത അസത്യം: ഡിജിപി


JANUARY 13, 2020, 2:59 PM IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസ്സ് എടുക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചതായി ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദഹം പറഞ്ഞു. മുഖം നോക്കാതെ നടപടി എടുക്കാനും ഒരു സംഘടനയോടും മൃദുസമീപനം വേണ്ടെന്നും ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്.

ഗതാഗതം തടസ്സപ്പെടുത്തി എന്നാരോപിച്ച് ചില സംഘടനകളുടെ പ്രകടനങ്ങള്‍ക്കെതിരെ കേസെടുത്ത പൊലീസ് രാഷ്ട്രീയ കക്ഷികളോട് കണ്ണടച്ചു എന്നും ഇത് പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് നടപടിക്ക് നിര്‍ദ്ദേശിച്ചത് എന്നും വാര്‍ത്തയിലുണ്ടായിരുന്നു.

Other News