ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍  വിധി ഇന്ന്


JUNE 28, 2022, 8:43 AM IST

കൊച്ചി:  നടി അക്രമണ കേസില്‍ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെച്ചും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെതെന്നും സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നുമായിരുന്നു ദിലീപിന്റെ മറുവാദം. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരും.

നടിയെ അക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയപ്പോള്‍ മുന്നോട്ട് വെച്ച പ്രധാന വ്യവസ്ഥകള്‍ പ്രതിയായ ദിലീപ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍സാക്ഷികളായ ആലുവയിലെ ഡോക്ടര്‍ ഹൈദരലി, സഹോദരന്‍ അനൂപ് എന്നിവരെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷര്‍ ആരോപണം. കേസില്‍ നിര്‍ണായകമാകേണ്ട ഫോണിലെ തെളിവുകളും ദിലീപ് നശിപ്പിച്ചുവെന്നടക്കമുള്ള കാരണങ്ങളാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിന്റെ കാതല്‍. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിരിന്നു. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന്റെ തെളിവായാണ് പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൊള്ളയാണെന്നും താന്‍ സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും ദീലീപ് കോടതിയില്‍ വാദിച്ചു. തെളിവുകള്‍ പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ പ്രധാന വാദം. കേസിന്റെ തുടക്കം മുതല്‍ തന്നെയും കുടുംബത്തെയും അന്വേഷണ സംഘം വേട്ടയാടുകയാണെന്നും അതിന്റെ ഭാഗമാണ് പ്രോസിക്യൂഷന്‍ ഹര്‍ജിയെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. ഹര്‍ജിയില്‍ വിശദവാദം കേട്ട വിചാരണ കോടതി ഇന്ന് വിധി പറയുീ. ഉച്ചയ്ക്ക് 3 മണിക്ക് ഹര്‍ജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കും.ബാലചന്ദ്രകുമാര്‍ ശബ്ദ സന്ദേശങ്ങള്‍ റെക്കോഡ് ചെയ്ത തിയതി ക്യത്യമായി കണ്ടെത്തണമെന്ന് പ്രോസിക്യൂഷനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസില്‍ ദിലീപ്, സഹോദരന്‍ , അനൂപ്, ശരത്, സുരാജ്, ഡോ. ഹൈദരാലി തുടങ്ങിയവരുടെ ശബ്ദസാമ്പിളുകള്‍ വീണ്ടും പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ തീയതിയും ഉടന്‍ തീരുമാനിക്കും.ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും.ദിലീപിന്റെ വാദമാകും കോടതിയില്‍ ഇന്ന് ഉണ്ടാവുക.

Other News