നടിയെ ആക്രമിച്ച കേസില്‍ പരാതിക്കാരിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും


SEPTEMBER 17, 2019, 11:46 AM IST

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പരാതിക്കാരിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് (ചൊവ്വ)പരിഗണിക്കും.

നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷിചേരണം എന്ന് ആവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുത് എന്നും പരാതിക്കാരി അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

തന്റെ സ്വകാര്യതയെ ബാധിക്കുന്ന കാര്യം ആണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാം എന്നും സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.സ്വകാര്യത മൗലികാവകാശം ആണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. അപേക്ഷക്ക് ഒപ്പം ചില സുപ്രധാന രേഖകളും തെളിവുകളും നടി സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ട്.

മുദ്രവെച്ച കവറിലാണ് ഈ രേഖകള്‍ സുപ്രീം കോടതിക്ക് കൈമാറിയത്. ജസ്റ്റിസുമാരായ എ.എന്‍. ഖാന്‍വില്‍ക്കറും ദിനേശ് മഹേശ്വരിയുമാണ് ഹര്‍ജി പരിഗണിക്കുക.

Other News