വ്യാജ വാര്‍ത്തകള്‍ അരുതേ ...അപേക്ഷയുമായി പൊലീസ്


AUGUST 9, 2019, 10:12 PM IST

കൊച്ചി:വാട്ട്സാപ്പ്  വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കേരള പൊലീസ്. പെട്രോള്‍ ലഭ്യമല്ലാത്തതിനാല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് പമ്പുകള്‍ അടച്ചിടുമെന്ന വ്യാജ സന്ദേശം വാട്ട്സാപ്പ് വഴിയും മറ്റും പ്രചരിപ്പിക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് പൊലീസ് ഔദ്യോ​ഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റില്‍ പറയുന്നു.

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ നിന്നും അത് പ്രചരിപ്പിക്കുന്നതില്‍ നിന്നും ദയവായി ഒഴിഞ്ഞു നില്‍ക്കണമെന്ന് പൊലീസ് വ്യക്തമാക്കി.വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് പമ്പുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊതുജനത്തിന് ആശങ്ക ഉളവാക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പെട്രോള്‍ കമ്പനികള്‍ അറിയിച്ചതായി പൊലീസ് പോസ്റ്റിൽ വ്യക്തമാക്കി.

 

പോസ്റ്റിന്റെ പൂര്‍ണ രൂപം:

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ നിന്നും അത് പ്രചരിപ്പിക്കുന്നതില്‍ നിന്നും ദയവായി ഒഴിഞ്ഞു നില്‍ക്കുക. പെട്രോള്‍ ലഭ്യമല്ലാത്തതിനാല്‍ പെട്രോള്‍ പമ്പുകൾ അടച്ചിടുമെന്ന വ്യാജ വാര്‍ത്ത വാട്ട്സ്‌ആപ് വഴി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുജനത്തിന് ആശങ്ക ഉളവാക്കുന്ന ഈ വാര്‍ത്ത വ്യാജമാണെന്ന് പെട്രോള്‍ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.