മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണം : എം ടി രമേശ്


AUGUST 13, 2019, 4:06 PM IST

കോഴിക്കോട്: മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിക്ക് എതിരായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.

ഈ തുകയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. പണം ശരിയായാണോ വിനിയോഗിക്കുന്നതെന്ന് പിന്നീട് പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ബിജെപി പറയില്ലെന്ന് എം ടി രമേശ് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും എം ടി രമേശ് ആവശ്യപ്പെട്ടു. അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും എം ടി രമേശ് അഭിപ്രായപ്പെട്ടു

Other News