ഉപദ്രവിക്കരുത്...  പ്ലീസ്...  വ്യത്യസ്ത ആവശ്യവുമായികുടിയന്മാരുടെ ധര്‍ണ


JULY 13, 2019, 1:57 PM IST

തിരുവനന്തപുരം:മദ്യപിച്ച് നടന്നുപോകുമ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഊതിക്കുക, ഉപദ്രവിക്കുക എന്നീ കലാപരിപാടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കുടിയന്മാരുടെ ധര്‍ണ.

മദ്യത്തെ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുക,വിദേശമദ്യത്തിന്റെ വിലകുറയ്ക്കുക, മദ്യപിച്ച് നടന്നുപോകുന്നവരെ ഊതിപ്പിച്ച് ദേഹോപദ്രവം ചെയ്യുന്നത് അവസാനിപ്പിക്കുക, മദ്യപിച്ച് നടന്നുപോകുന്നവര്‍ക്കെതിരെ കേസെടുക്കാതിരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള മദ്യപാന അനുകൂല സംഘടനയാണ് ശനിയാഴ്ച രാവിലെ വ്യത്യസ്തമായ പ്രതിഷേധ ധര്‍ണ നടത്തിയത്.

മദ്യപാനികളോടുള്ള അവഗണന അവസാനിപ്പിക്കണം. മദ്യഷോപ്പ് ജീവനക്കാര്‍ കാണിക്കുന്ന ക്രൂരത ഒഴിവാക്കണം, ഒരോ പഞ്ചായത്തിലും ബീവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കണം തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉയര്‍ത്തുന്നു. രണ്ടു പേരാണ് പ്ലക്കാര്‍ഡുകളുമായി ധര്‍ണയ്‌ക്കെത്തിയത്. 

Other News