ജമ്മു കശ്മീര്‍ വിഭജനം: ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി


AUGUST 5, 2019, 4:39 PM IST

തിരുവനന്തപുരം: ജമ്മു കശ്മീര്‍ വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മലപ്പുറത്ത് തേഞ്ഞിപ്പാലം പോസ്റ്റോഫീസിലേക്കുമാണ് മാര്‍ച്ച് നടത്തിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് രാജ് ഭവനിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്.കശ്മീര്‍ ഒരു തുടക്കമാണെന്നും മറ്റിടങ്ങളിലേക്കും ബിജെപി ഇത് വ്യാപിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. തേഞ്ഞിപ്പാലം പോസ്റ്റോഫീസിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് സംസ്ഥാന സെക്രട്ടറി എ എ റഹീം നേതൃത്വം നല്‍കി.