കെ റെയില്‍ പദ്ധതിക്കെതിരെ ഇ ശ്രീധരന്‍


NOVEMBER 23, 2021, 7:47 PM IST

കൊല്ലം: കെ റെയില്‍ പദ്ധതിക്കെതിരെ ഇ ശ്രീധരന്‍. സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണ് കെ റെയില്‍ പദ്ധതിയെന്നാണ് ഇ ശ്രീധരന്‍ പറഞ്ഞത്. 

സില്‍വര്‍ ലൈനിന്റെ ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് കെ റെയില്‍ നിര്‍മാണം നടന്നാല്‍ കേരളത്തെ വിഭജിക്കുന്ന 'ചൈനാ മതില്‍' രൂപപ്പെടുമെന്നാണ് ഇ ശ്രീധരന്‍ പറയുന്നത്. 

രാത്രിയില്‍ ചരക്കുഗതാഗതം നടത്തുമെന്ന കെ റെയില്‍ പ്രഖ്യാപനം അപ്രായോഗികമാണെന്നും 2025ല്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കെ ആര്‍ ഡി സി എല്ലിന് നിര്‍മാണ ചുമതല നല്‍കിയ 27 റെയില്‍വേ മേല്‍പാലങ്ങളില്‍ ഒന്നിന്റെ ജോലി പോലും തുടങ്ങാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ നിര്‍ത്താന്‍ കാരണം സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.