സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ ഡോ. എം കുഞ്ഞാമന്‍ മരിച്ച നിലയില്‍


DECEMBER 3, 2023, 6:15 PM IST

തിരുവനന്തപുരം: പ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമന്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

മഹാരാഷ്ട്രയിലെ തുല്‍ജാപുരില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ പ്രഫസറായിരുന്നു അദ്ദേഹം. 27 വര്‍ഷം കേരള സര്‍വ്വകലാശാലയില്‍ സാമ്പത്തികശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. 

ഡോ. എം കുഞ്ഞാമന്റെ 'എതിര്' എന്ന ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.

Other News